പിടിയിലായ മനീഷിനൊപ്പം എക്​സൈസ്​ അധികൃതർ

വ്യാജമദ്യം: ബി.ജെ.പി പ്രവർത്തകൻ ഉൾപ്പെടെ പിടിയിൽ

നെടുമങ്ങാട്: നെടുമങ്ങാട് താലൂക്കിൽ വാമനപുരം, നെടുമങ്ങാട് എക്സൈസ് ഇന്നലെയും ഇന്നും നടത്തിയ റെയ്ഡിൽ മലയോര മേഖലയായ പാലോട്, നന്ദിയോട്, നെടുമങ്ങാട് എന്നിവിടങ്ങളിൽനിന്ന്​ 10 ലിറ്റർ ചാരായവും 600 ലിറ്റർ കോടയും 150 ലിറ്റർ വാഷും 50000 രൂപ വിലവരുന്ന വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. രണ്ട് പേരെ അറസ്​റ്റ്​ ചെയ്തു.

നെടുമങ്ങാട് അരശുപറമ്പ് സ്വദേശിയും ബി.ജെ.പി, യുവമോർച്ച പ്രവർത്തകനുമായ ആം ബ്രോസ് എന്ന് വിളിക്കുന്ന മനീഷ് പാലോട്, പൂവത്തർ സ്വദേശി സുമേഷ് എന്നിവരാണ് പിടിയിലായത്. 2 ലിറ്റർ ചാരായവും വിൽക്കാൻ ഉപയോഗിച്ചിരുന്ന സ്കൂട്ടറും ഉൾപ്പെടെയാണ് മനീഷ് പിടിയിലായത്.

ഇയാൾ വീട്ടിൽ ചാരായം വാറ്റി വിൽപന നടത്തിയിരുന്നു. ഒരു ലിറ്ററിന് 2200 രൂപ നിരക്കിൽ പേരൂർക്കടയിലും വട്ടപ്പാറയിലും എത്തിച്ചാണ് വിൽപന നടത്തുന്നത​െ​ത്ര. സുമേഷ് വീട്ടിൽ ചാരായം വാറ്റി വിൽപന നടത്തുന്നതുൾപ്പെടെ നിരവധി ക്രിമിനൽ കേസിൽ പ്രതിയാണ്.

Tags:    
News Summary - Counterfeit liquor; two including bjp worker caught

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.