അറസ്​റ്റിലായ രഞ്ജിത്ത് കുമാര്‍

കോർപറേഷൻ ജീവനക്കാര​െൻറ കൊലപാതകം: പ്രതി അറസ്​റ്റിൽ


തിരുവനന്തപുരം: മദ്യലഹരിയിൽ കോർപറേഷൻ ജീവനക്കാരനെ കുത്തിക്കൊന്ന സംഭവത്തിൽ ബന്ധുവിെൻറ അറസ്​റ്റ്​ പൊലീസ് രേഖപ്പെടുത്തി. തമ്പാനൂർ രാജാജി നഗറിൽ ഫ്ലാറ്റ് നമ്പർ 524ൽ വാടകക്ക് താമസിക്കുന്ന പാളയം ഹെൽത്ത് സർക്കിൾ ഓഫിസിലെ ജീവനക്കാരൻ രഞ്ജിത് കുമാറിനെയാണ് (46) ക​േൻറാൺമെൻറ് പൊലീസ് അറസ്​റ്റ്​ ചെയ്തത്. കഴിഞ്ഞദിവസം രാത്രിയാണ് കരമന സ്വദേശിയും തിരുവനന്തപുരം കോർപറേഷനിലെ എൻജിനീയറിങ് സെക്​ഷനിലെ ഓഫിസ് അറ്റൻഡൻറുമായ ഷിബുരഞ്ജനെ (38) രഞ്ജിത്ത് കുത്തി കൊലപ്പെടുത്തിയത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ബന്ധുക്കളായിരുന്നെങ്കിലും ഷിബുവും രഞ്ജിത്തും തമ്മിൽ നിരന്തരം വഴക്കുകളുണ്ടായിരുന്നു.




Tags:    
News Summary - Murder of a corporation employee: Defendant arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.