കുഴിയിൽവീണ വീട്ടമ്മയെ രക്ഷപ്പെടുത്തുന്നു
കിളിമാനൂർ: മണ്ണിടിഞ്ഞ് പുതുതായി കുഴിച്ചിട്ടിരുന്ന ശുചിമുറി മാലിന്യക്കുഴിയിൽ വീണ വീട്ടമ്മയെ ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തി. നഗരൂർ പഞ്ചായത്തിൽ മാത്തയിൽ വിലവൂർക്കോണം ലിസഭവനിൽ ലിസ(49)യാണ് 30 അടി അഴമുള്ള കുഴിയിൽ മണ്ണിടിഞ്ഞ് വീണത്.
അതിർത്തി തർക്കം പരിഹരിക്കാനെത്തിയ കിളിമാനൂർ പൊലീസിന് വഴികാണിച്ചുകൊടുക്കാൻ പോകവേയാണ് അപകടം സംഭവിച്ചത്. കിളിമാനൂർ പൊലീസ് അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വെഞ്ഞാറമൂട് ഫയർസ്റ്റേഷനിലെ സ്റ്റേഷൻ ഓഫിസർ വി.പി. അനിൽരാജ് കയർ കെട്ടി കുഴിയിൽ ഇറങ്ങി ലിസയെ വലയിൽ കയറ്റുകയായിരുന്നു.
ഇതിനിടയിൽ കുഴിയിലുണ്ടായിരുന്ന പാമ്പിെൻറ കടിയേൽക്കാതെ സാഹസികമായാണ് ഇവരെ പുറത്തെത്തിച്ചത്. വീഴ്ചയിൽ നിസ്സാര പരിക്കേറ്റ ലിസയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട് ഫയർ സ്റ്റേഷനിലെ അസി. സ്റ്റേഷൻ ഓഫിസർ എ.ടി ജോർജ്, ജി. അജിത്കുമാർ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ എ. രഞ്ജിത്ത്, ബി. ബിനുകുമാർ, ജി.പി ബൈജു, ഹോംഗാർഡ് വി. സതീശൻ, എസ്. പ്രഭാകരൻ നാടാർ, എസ്.എസ് ശരത് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.