വൃക്ക മാറ്റിവെച്ച രോഗിയുടെ മരണത്തിൽ അസ്വാഭാവികതയില്ലെന്ന് മെഡി.കോളജ് അധികൃതർ

തിരുവനന്തപുരം: വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായ രോഗി മരിച്ച സംഭവത്തിൽ പോസ്റ്റ്മോർട്ടം ഒഴിവാക്കിയത് മരണത്തിൽ അസ്വാഭാവികതയില്ലാത്തതിനാലും ബന്ധുക്കൾ പരാതി നൽകാത്തതിനാലുമാണെന്ന് മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ അറിയിച്ചു.

ആഗസ്റ്റ് 25ന് വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയനായ കുളത്തൂർ ഉച്ചക്കട ഉള്ളൂർക്കോണം കുറുവിള വീട്ടിൽ ടി. സജികുമാർ (42) ആണ് വ്യാഴാഴ്ച രാവിലെ മരിച്ചത്. ശ്രീചിത്രയിൽ വലിയവിള സ്വദേശി ഗോപികാ റാണിയുടെ മസ്തിഷ്ക മരണാനന്തരം നടന്ന അവയവദാനത്തിലൂടെ ലഭിച്ച വൃക്കയാണ് സജികുമാറിന് നൽകിയത്.

ശസ്ത്രകിയക്കു ശേഷവും സജികുമാറിന്‍റെ ആരോഗ്യനിലയിൽ വലിയ മാറ്റമുണ്ടായിരുന്നില്ല. രക്തത്തിൽ പ്ലേറ്റ്ലെറ്റിന്‍റെ അളവും കുറവായിരുന്നു. ഡയാലിസിസും ചെയ്യേണ്ടിവന്നു. ഇതിനിടെ, ബുധനാഴ്ച സജികുമാറിന് പക്ഷാഘാതമുണ്ടായി. തുടർന്ന്, ശ്വാസതടസ്സവുമുണ്ടായതോടെ വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച ഉച്ചയോടെ മരിക്കുകയായിരുന്നെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എ. നിസാറുദീൻ പറഞ്ഞു.

Tags:    
News Summary - medical college authorities said that there is no abnormality in the death of the kidney transplant patient

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.