തിരുവനന്തപുരം: പരാതി അന്വേഷിച്ചുപോയ എസ്.ഐ ഉൾപ്പെടെയുള്ള സംഘത്തിനു നേരെ ബോംബെറിഞ്ഞ ശേഷം ഒളിവിൽ പോകുകയും തുടർന്ന് ഇയാളെ പിടികൂടാൻ പോയ പൊലീസിനു നേരെയും ബോംബേറ് നടത്തിയ പ്രതിയെ പിടികൂടിയതായി തിരുവനന്തപുരം സിറ്റി പൊലീസ് കമീഷണർ ബൽറാം കുമാർ ഉപാധ്യായ അറിയിച്ചു.
കൊച്ചുവേളി വിനായക നഗർ ഗുഡ്സ് യാർഡ് കോളനിയിൽ ജാങ്കോകുമാർ എന്ന അനിൽകുമാറിനെ (39) യാണ് പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. ശംഖുംമുഖം അസി. കമീഷണർ എം.എ. നസീറിന് ലഭിച്ച രഹസ്യ വിവരത്തിെൻറ അടിസ്ഥാനത്തിൽ പൊലീസ് കഴിഞ്ഞ ദിവസം രാത്രി വെട്ടുകാട് ബാലനഗറിലുള്ള ഒളിസങ്കേതത്തിലെത്തിയപ്പോൾ ഇയാൾ വീണ്ടും പൊലീസിനു നേരെ ബോംബെറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിച്ചു.
മൂന്ന് പൊലീസുകാർക്ക് പരിക്കുപറ്റിയെങ്കിലും പൊലീസ് സാഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു. പേട്ട സ്റ്റേഷനിൽ മാത്രം 16 കേസുകളിലെ പ്രതിയായ ഇയാൾക്കെതിരെ സിറ്റിയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിരവധി ക്രിമിനൽ കേസുകളും നിലവിലുണ്ട്.
പേട്ട എസ്.എച്ച്.ഒ സുധിലാൽ, എസ്.ഐമാരായ നിയാസ്, സിജിൻ മാത്യു, നിതീഷ്, എ.എസ്.ഐ എഡ്വിൻ, സി.പി.ഒമാരായ ബിജു ജയദേവൻ, ഉദയകുമാർ, രഞ്ജിത്, സനൽ, അരുൺ, സുകേശ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് അന്വേഷണത്തിനും അറസ്റ്റിനും നേതൃത്വം നൽകിയത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.