തിരുവനന്തപുരം: ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുകയായിരുന്ന രോഗിയുടെ പഴ്സിൽനിന്ന് സ്വർണാഭരണങ്ങളും പണവും മോഷ്ടിച്ച കേസിൽ പ്രതിയെ പിടികൂടി. മണ്ണൂർക്കര പരുത്തിപ്പള്ളി ചെമ്മണംകുഴി റോഡരികത്ത് വീട്ടിൽ അമീർ ഹംസയെയാണ് (50) കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു മോഷണം. കഴക്കൂട്ടം എ.ജെ ആശുപത്രിയിലെ ക്യൂബിക്കൽ വാർഡിൽ ചികിത്സയിലിരുന്ന തോന്നയ്ക്കൽ സ്വദേശിനിയുടെ കട്ടിലിൽ സൂക്ഷിച്ച 20 പവൻ സ്വർണാഭരണങ്ങളും 8,000 രൂപയും അടങ്ങുന്ന പഴ്സ്, കൂട്ടിരിപ്പുകാർ ഇല്ലാത്ത സമയത്ത് പ്രതി മോഷ്ടിക്കുകയായിരുന്നു. കഴക്കൂട്ടം സൈബർസിറ്റി എ.സി.പി ഹരി സി.എസിന് ലഭിച്ച രഹസ്യവിവരത്തിെൻറ അടിസ്ഥാനത്തിൽ വെമ്പായത്തെ ലോഡ്ജിൽനിന്നാണ് പ്രതിയെ പിടികൂടിയത്. കഴക്കൂട്ടം എസ്.എച്ച്.ഒ പ്രവീൺ, എസ്.ഐമാരായ ജിനു, മിഥുൻ, എസ്.സി.പി.ഒ ബൈജു, സി.പി.ഒമാരായ സജാദ്ഖാൻ, സുജിത്, ഷിബിൻ, ഷഹാന എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.