വള്ളക്കടവ്: നടൻ മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ് ഷെയർ ഇൻറർനാഷനൽ ഫൗണ്ടേഷെൻറ വിദ്യാമൃതം പദ്ധതിക്ക് തലസ്ഥാന ജില്ലയിൽ തുടക്കമായി. സാമൂഹിക ഉന്നമനത്തിനും അവശത അനുഭവിക്കുന്ന ജനവിഭാഗങ്ങൾക്കും വേണ്ടി മമ്മൂട്ടി നടത്തുന്ന ഇടപെടലുകൾ ചരിത്രത്തിെൻറ ഭാഗമാകുെന്നന്ന് കേരള സംസ്ഥാന വഖഫ് ബോർഡ് മുൻ ചെയർമാനും വള്ളക്കടവ് മുസ്ലിം ജമാഅത്ത് ചീഫ് ഇമാമുമായ ഹാഫിസ് പി.എച്ച്. അബ്ദുൽ ഗഫാർ മൗലവി. വള്ളക്കടവ് അറഫ ഓഡിറ്റോറിയത്തിൽ മമ്മൂട്ടിയുടെ ജീവ കാരുണ്യ പ്രസ്ഥാനമായ കെയർ ആൻഡ് ഷെയർ ഇൻറർനാഷനൽ ഫൗണ്ടഷനിലൂടെ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന നിർധനരായ വിദ്യാർഥികൾക്ക് സ്മാർട്ട് ഫോൺ നൽകുന്ന പദ്ധതിയായ വിദ്യാമൃതം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഫൗണ്ടേഷൻ വൈസ് ചെയർമാൻ ഗീവർഗീസ് യോഹന്നാൻ അധ്യക്ഷത വഹിച്ചു. ഫൗണ്ടേഷൻ മാനേജിങ് ഡയറക്ടർ ഫാ. തോമസ് കുര്യൻ മരോട്ടിപുഴ പദ്ധതി അവതരണം നടത്തി. തിരുവനന്തപുരം യതീംഖാന പ്രസിഡൻറ് എം.കെ. നാസറുദ്ദീൻ, വള്ളക്കടവ് മുസ്ലിം ജമാഅത്ത് പ്രസിഡൻറ് എ. സൈഫുദ്ദീൻ ഹാജി, മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ രക്ഷാധികാരി അശോകൻ, സംസ്ഥാന പ്രസിഡൻറ് എസ്. അരുൺ ആശംസകൾ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.