ശാരദക്ക് നിർമിക്കുന്ന വീടി​െൻറ കല്ലിടൽ കർമം റൂറൽ എസ്.പി പി.കെ. മധു നിർവഹിക്കുന്നു

പഞ്ചായത്തംഗവും ജനമൈത്രി പൊലീസും കൈകോർത്തു; വീട്ടമ്മക്ക് വീടൊരുങ്ങുന്നു

കിളിമാനൂർ: ഏതുനിമിഷവും തകർന്ന് നിലംപൊത്താറായ കുടിലിൽ, മഴക്കാലത്ത് കസേരയിലിരുന്ന്​ ഉറങ്ങിയിരുന്ന വൃദ്ധമാതാവിനും മകൾക്കും വീടൊരുങ്ങുന്നു.

വാർഡ്​ മെംബറുടെയും കുടുംബത്തി​െൻറയും സഹകരണത്തിൽ നഗരൂർ ജനമൈത്രി പൊലീസും ​െപാലീസ് അസോസിയേഷനും കൈകോർത്തതോടെയാണ് സ്വന്തമായി അടച്ചുറപ്പുള്ള വീടെന്ന ഇവരുടെ സ്വപ്നം യാഥാർഥ്യമായത്. വീടി​െൻറ കല്ലിടൽ റൂറൽ എസ്.പി പി.കെ. മധു നിർവഹിച്ചു.

പുളിമാത്ത് പഞ്ചായത്തിൽ ഒന്നാം വാർഡായ ശീമവിളയിലാണ് നിർധന കുടുംബനാഥയായ ശാരദയും (65) അവിവാഹിതയായ മകളും കഴിയുന്നത്. 25 വർഷങ്ങൾക്ക് മുമ്പ് നിർമിച്ച ചെറുവീട് കാലപ്പഴക്കത്തിൽ മേൽക്കൂര തകർന്ന് ഓടുകൾ ഇളകിവീണു. ടാർപ്പാളിൻ കൊണ്ട് മൂടിയെങ്കിലും മഴക്കാലത്ത് വീട്ടിൽ വെള്ളം നിറയുന്ന അവസ്ഥയായിരുന്നു.

കസേരയിലിരുന്നാണ് അമ്മയും 45കാരിയ മകളും പല രാത്രികളിലും ഉറങ്ങിയത്‌. ഇവരുടെ അവസ്ഥയറിഞ്ഞ വാർഡ് അംഗം ഷീലാകുമാരി, സഹോദരിയും തിരുവനന്തപുരം വിമൻസ് കോളജ് റിട്ട. പ്രിൻസിപ്പലുമായ ഡോ. ജയകുമാരിയും ചേർന്ന് ഇവർക്ക് വീടൊരുക്കാൻ മുന്നിട്ടിറങ്ങി. കോവിഡിനെ തുടർന്നുള്ള ലോക്ഡൗണും നിർമാണസാമഗ്രികൾ സ്ഥലത്തെത്തിക്കുന്നതിലെ പ്രതിസന്ധിയും രൂക്ഷമായതോടെ നഗരൂർ ജനമൈത്രി ​െപാലീസി​െൻറ സഹായം തേടുകയായിരുന്നു.

തുടർന്ന് പൊലീസ്​അസോസിയേഷനും സഹായവുമായെത്തി. പൊലീസ്​മേധാവി പി.കെ. മധു ഐ.പി.എസിനെ കൂടാതെ ആറ്റിങ്ങൽ ഡിവൈ.എസ്.പി ഹരി, നഗരൂർ എസ്.എച്ച്.ഒ ഷിജു, കേരള പൊലീസ് ​അസോസിയേഷൻ സംസ്ഥാന കമ്മറ്റി അംഗം കൃഷ്ണലാൽ, ജില്ല ട്രഷറർ വിനു, വാർഡ് മെംബർ ഷീലാകുമാരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Tags:    
News Summary - home is getting ready for poor family by police and panchayath member

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.