Posted On
date_range Updated On
date_range ടാങ്കർ ലോറി ഇടിച്ച് രണ്ട് പോത്തുകൾ ചത്തു
കഴക്കൂട്ടം: ബൈപാസ് റോഡിൽ കുളത്തൂർ ഗുരുനഗറിന് സമീപം ടാങ്കർ ലോറിയിടിച്ച് രണ്ട് പോത്തുകൾ ചത്തു. അലക്ഷ്യമായി നടന്ന പോത്തുകളെയാണ് ടാങ്കർ ലോറി ഇടിച്ചത്. വെള്ളിയാഴ്ച പുലർച്ചെ അഞ്ചോടെയാണ് സംഭവം. ആറ്റിങ്ങൽ സ്വദേശി രഞ്ജിത്തിന്റെയും സ്റ്റേഷൻകടവ് സ്വദേശി അൽഅമീനിന്റെയുമാണ് പോത്തുകൾ.
ഏകദേശം മൂന്ന് ലക്ഷത്തോളം വിലവരുന്ന പോത്തുകളാണ്. ഒരു പോത്തിനെ ആദ്യം ടാങ്കർ ലോറി ഇടിച്ചുവീഴ്ത്തുകയും അതിനുപുറകെ വന്ന കാർ രണ്ടാമത്തെ പോത്തിനെ ഇടിക്കുകയുമായിരുന്നു. ഇതിനെ തുടർന്ന് ബൈപാസ് റോഡിൽ ഏറെ നേരം ഗതാഗത തടസം നേരിട്ടു. പോത്തുകളെ പിന്നീട് ക്രെയ്ൻ എത്തിച്ച ശേഷമാണ് പാതയിൽ നിന്ന് മാറ്റിയത്. പോത്തുടമകൾ തുമ്പ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.