പീഡനക്കേസ്​: അദാനി ഗ്രൂപ് മുൻ ചീഫ്​ ഓഫിസർ അറസ്റ്റിൽ

ക​ഴ​ക്കൂ​ട്ടം: സ​ഹ​പ്ര​വ​ർ​ത്ത​ക​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന കേ​സി​ലെ പ്ര​തി അ​ദാ​നി ഗ്രൂ​പ് വി​മാ​ന​ത്താ​വ​ളം മു​ൻ ചീ​ഫ് ഓ​ഫി​സ​ർ ജി. ​മ​ധു​സൂ​ദ​ന റാ​വു​വി​നെ പൊ​ലീ​സ് അ​റ​സ്റ്റ്​ ചെ​യ്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ മ​ധു​സൂ​ദ​ന റാ​വു​വി​ന് ജാ​മ്യം ല​ഭി​ച്ചു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ​ തു​മ്പ പൊ​ലീ​സ്​ സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​യ മ​ധു​സൂ​ദ​ന റാ​വു​വി​നെ ചോ​ദ്യം​ചെ​യ്ത ശേ​ഷം പൊ​ലീ​സ് അ​റ​സ്റ്റ്​ രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. അ​ഭി​ഭാ​ഷ​ക​ൻ മു​ഖേ​ന​യാ​ണ് റാ​വു അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ തു​മ്പ ഇ​ൻ​സ്പെ​ക്ട​ർ ശി​വ​കു​മാ​റി​നു മു​ന്നി​ൽ ഹാ​ജ​രാ​യ​ത്. വൈ​ദ്യ​പ​രി​ശോ​ധ​ന​ക്കും ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​ക്കും ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

ക​ഴി​ഞ്ഞ നാ​ലി​ന്​ മ​ധു​സൂ​ദ​ന റാ​വു സ​ഹ​പ്ര​വ​ർ​ത്ത​ക​യെ ആ​ക്കു​ള​ത്തെ ഫ്ലാ​റ്റി​ൽ കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ്​ കേ​സ്. തു​ട​ർ​ന്ന് മ​ധു​സൂ​ദ​ന റാ​വു മു​ൻ​കൂ​ർ ജാ​മ്യ​ത്തി​നാ​യി ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു മു​ന്നി​ൽ ഹാ​ജ​രാ​കാ​നും അ​റ​സ്റ്റ്​ രേ​ഖ​പ്പെ​ടു​ത്തി കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി ജാ​മ്യം നേ​ടാ​നും ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്​ തു​മ്പ പൊ​ലീ​സി​ൽ ഹാ​ജ​രാ​യ​ത്.

Tags:    
News Summary - Torture case: Former Adani Group chief arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.