തോട്ടിലേക്ക് മറിഞ്ഞ ടിപ്പർലോറി
Posted On
date_range Updated On
date_range ടിപ്പർ ലോറി തോട്ടിലേക്ക് മറിഞ്ഞു
കഴക്കൂട്ടം: നിറയെ മണ്ണുമായി എത്തിയ ടിപ്പർ ലോറി നിയന്ത്രണം നഷ്ടമായി തോട്ടിലേക്ക് മറിഞ്ഞു. വെള്ളിയാഴ്ച രാവിലെ 9.30ന് കഴക്കൂട്ടം കൃഷിഭവന് സമീപം തെറ്റിയാർ തൊട്ടിലായിരുന്നു അപകടം.
തെറ്റിയാർ തോടിന് സമീപം പ്രവർത്തിക്കുന്ന മണ്ണ് ചില്ലറ വിൽപന കേന്ദ്രത്തിലേക്ക് ചിതറയിൽനിന്ന് മണ്ണ് കയറ്റി വന്ന ലോറിയാണ് അപകടത്തിൽപെട്ടത്. ഡ്രൈവർക്ക് നിസ്സാര പരിക്കേറ്റു.
പൗഡിക്കോണം സ്വദേശിയായ രാജേഷിെൻറ ഉടമസ്ഥതയിലുള്ളതാണ് ലോറി. ഇവിടെ ഇതിനുമുമ്പും കാർ ഉൾപ്പെടെയുള്ള വാഹനങ്ങൾ തോട്ടിലേക്ക് മറിഞ്ഞ് അപകടം ഉണ്ടായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.