ഡാനി റെച്ചൻസ്
Posted On
date_range Updated On
date_range മിണ്ടാത്തത്തിൽ വിരോധം; സുഹൃത്തിനെ കുത്തിപ്പരിക്കേൽപിച്ചയാൾ അറസ്റ്റിൽ
കഴക്കൂട്ടം: സുഹൃത്തിനെ വെട്ടിപ്പരിക്കൽപിച്ച പ്രതി പിടിയിൽ. പള്ളിത്തുറ പുതുവൽ പുരയിടം തിരുഹൃദയ ലൈനിൽ ഡാനി റെച്ചൻസിനെ (35) ആണ് തുമ്പ പൊലീസ് അറസ്റ്റ് ചെയ്തത്. തുമ്പ സ്വദേശിയായ സന്തോഷിനെയാണ് വെട്ടിപ്പരിക്കേൽപിച്ചത്. കാണുമ്പോൾ മിണ്ടാത്തത്തിലുള്ള വിരോധം നിമിത്തമാണ് വീട്ടിലെത്തി വിളിച്ചിറക്കി ആക്രമിക്കുകയും കൈയിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് ചെവിയുടെ മുകളിലും കൈത്തണ്ടയിലും വെട്ടിപരിക്കേൽപിക്കുകയും ചെയ്തത്. ഡാനി റെച്ചൻസ് തുമ്പ പൊലീസ് സ്റ്റേഷനിലെ നിരവധി കേസുകളിലെ പ്രതിയും ക്രിമിനൽ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളയാളുമാണെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.