വീട് കുത്തിത്തുറന്ന് ഏഴ്​ പവൻ മോഷ്ടിച്ചു

ക​ഴ​ക്കൂ​ട്ടം: വീ​ട് കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം; ഏ​ഴ് പ​വ​നോ​ളം സ്വ​ർ​ണം മോ​ഷ്ടി​ച്ച​താ​യി പ​രാ​തി. തു​മ്പ ഹോ​ളി ഡേ​ൽ വീ​ട്ടി​ൽ വ​യ​ല​റ്റ് ബ​ഞ്ച​മി​ന്റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ശ​നി​യാ​ഴ്ച രാ​ത്രി വീ​ടി​ന്റെ മു​ൻ​വാ​തി​ലി​ന്‍റെ പൂ​ട്ട് ത​ക​ർ​ത്താ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. വ​യ​ല​റ്റ് ബ​ഞ്ച​മി​ൻ വീ​ട്ടി​ൽ ഒ​റ്റ​ക്കാ​ണ് താ​മ​സം. മ​ക്ക​ൾ വി​ദേ​ശ​ത്താ​യ​തി​നാ​ൽ എ​ല്ലാ ദി​വ​സ​വും രാ​ത്രി വീ​ട് പൂ​ട്ടി​യ ശേ​ഷം തൊ​ട്ട​ടു​ത്ത ബ​ന്ധു​വീ​ട്ടി​ലാ​ണ് ഉ​റ​ങ്ങു​ന്ന​ത്.

രാ​വി​ലെ വീ​ട്ടി​ൽ തി​രി​കെ വ​ന്ന​പ്പോ​ഴാ​ണ് വീ​ടി​നു മു​ൻ​വ​ശ​ത്തെ വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന നി​ല​യി​ൽ ക​ണ്ട​ത്. അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ച ഏ​ഴ്​ പ​വ​നോ​ളം സ്വ​ർ​ണം മോ​ഷ​ണം പോ​യ​താ​യി ക​ണ്ടെ​ത്തി. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഡോ​ഗ്സ്ക്വാ​ഡും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധി​ച്ചു. ക​ഴ​ക്കൂ​ട്ടം പൊ​ലീ​സ് കേ​സെ​ടു​ത്ത്​ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags:    
News Summary - The house was broken into and gold were stolen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.