Posted On
date_range Updated On
date_range സ്കൂട്ടർ അപകടത്തിൽ വിദ്യാർത്ഥിനി മരിച്ചു
കഴക്കൂട്ടം . സുഹൃത്തിനെ കൊണ്ടാക്കാനായി സ്കൂട്ടറിൽ പോകവെ വാൻ തട്ടി കാര്യവട്ടം ഗവ. കോളജിലെ മൂന്നാം വർഷ ബയോ ടെക്‌നോളജി വിദ്യാർഥിനി കല്ലമ്പലം തോട്ടക്കാട് കരവാരം വരദാനത്തിൽ എൽ. ധ്വനി (22) മരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഒപ്പം ഉണ്ടായിരുന്ന മൂന്നാം വർഷ ബയോടെക് നോളജി വിദ്യാർഥിനി മേനംകുളം സ്വദേശിനി ഷാഹിനി (22) ക്ക് കാലിന് പരുക്കേറ്റു.
ഇന്നലെ 11.30ന് മേനംകുളത്ത് വച്ചാണ് അപകടം . ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ വാൻ തട്ടി. തുടർന്ന് നിയന്ത്രണം വിട്ട സ്കൂട്ടർ ടിപ്പറിന് അടിയിൽ പെട്ടു . അപകടത്തിൽ ധ്വനിയുടെ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റു. മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചപ്പേഴേക്കം മരിച്ചു. അധ്യാപികയായ ലിലു വിൻ്റെയും പരേതനായ രാജേഷിൻ്റെ യും ഏക മകൾ ആണ് ധ്വനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.