Posted On
date_range Updated On
date_range കെ.എസ്.ആർ.ടി.സി ബസുമായി കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവർക്ക് ഗുരുതര പരിക്ക്
കഴക്കൂട്ടം: കേരള സർവകലാശാല കാര്യവട്ടം ക്യാമ്പസിന് മുന്നിൽ കെ.എസ്.ആർ.ടി.സി ബസും ഓട്ടോയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവർക്ക് ഗുരുതര പരിക്ക്. പൂന്തുറ മാണിക്യം വിളാകം സ്വദേശി ഫൈസിനാണ് (26) പരിക്കേറ്റത്. ഇയാളെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച രാവിലെ 10.45ഓടെയായിരുന്നു അപകടം. മുന്നിൽ പോയ ബൈക്കിൽ തട്ടാതിരിക്കാൻ ഓട്ടോ വലത് ഭാഗത്തേക്ക് വെട്ടിച്ചപ്പോഴാണ് ആറ്റിങ്ങൽ ഭാഗത്തേക്ക് പോയ കെ.എസ്.ആർ.ടി.സി ബസിലിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ഓട്ടോയിൽ നിന്നും തെറിച്ച് ബസിന് മുന്നിലേക്ക് വീണ ഫൈസിയുടെ ഇരുകാലുകളും തകർന്നു. തലയ്ക്കും ഗുരുതര പരിക്കേറ്റു. ശ്രീകാര്യം പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.