Posted On
date_range Updated On
date_range ഫലസ്തീൻ ഐക്യദാർഢ്യവും പ്രാർഥനയും
കഴക്കൂട്ടം: ഫലസ്തീനു നേരെ ഇസ്രായേൽ നടത്തുന്ന ആക്രമണത്തിൽ പ്രതിഷേധിച്ച് ചെമ്പഴന്തി മുസ്‍ലിം ജമാഅത്ത് ഫലസ്തീൻ ഐക്യദാർഢ്യവും പ്രാർഥനയും സംഘടിപ്പിച്ചു. ജുമുഅ നമസ്കാരത്തിന് ശേഷം സംഘടിപ്പിച്ച പരിപാടിയിൽ ചെമ്പഴന്തി മുസ്‍ലിം ജമാഅത്ത് ചീഫ് ഇമാം ജാബിർ മന്നാനി ചുള്ളാളം നേതൃത്വം നൽകി.
നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത പരിപാടിയിൽ ഫലസ്തീൻ ജനതയുടെ മോചനത്തിനായി പ്രത്യേക പ്രാർഥന നടത്തി. ഇസ്രായേൽ ക്രൂരതയ്ക്കെതിരെ മുദ്രാവാകങ്ങളോടെയാണ് ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.