മഹേന്ദ്ര
സാവന്ത്
Posted On
date_range Updated On
date_range പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് മോശം പെരുമാറ്റം; അധ്യാപകൻ അറസ്റ്റിൽ
കഴക്കൂട്ടം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ കൈയിൽ പിടിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു എന്ന പെൺകുട്ടിയുടെ പരാതിയെ തുടർന്ന് കാര്യവട്ടം എൽ.എൻ.സി.പി.ഇയിലെ അസിസ്റ്റൻറ് പ്രഫസർ മഹാരാഷ്ട്ര സ്വദേശി മഹേന്ദ്ര സാവന്തി (60) നെ പോക്സോ വകുപ്പുചുമത്തി അറസ്റ്റ് ചെയ്തു.
കഴിഞ്ഞ 10 നാണ് സംഭവം. പെൺകുട്ടിക്ക് സയൻസ് പറഞ്ഞുകൊടുക്കാം എന്ന് പറഞ്ഞ് മഹേന്ദ്ര സാമന്തിന്റെ ഓഫിസിൽ വരുത്തി അപമര്യാദയായി സംസാരിക്കുകയും കൈയിൽ പിടിക്കുകയും ചെയ്തു എന്നാണ് പരാതി. പ്രതിയെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.