എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ ഗ​വ​ർ​ണ​റു​ടെ കോ​ലം ക​ത്തി​ക്കുന്നു

കാര്യവട്ടം കാമ്പസിൽ ഗവർണറുടെ കോലം കത്തിച്ചു

ക​ഴ​ക്കൂ​ട്ടം: ഗ​വ​ർ​ണ​ർ​ക്കെ​തി​രെ കാ​ര്യ​വ​ട്ടം കാ​മ്പ​സി​ൽ എ​സ്.​എ​ഫ്.​ഐ​യു​ടെ പ്ര​തി​ഷേ​ധം. കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല എ​സ്.​എ​ഫ്.​ഐ യൂ​നി​റ്റ് ക​മ്മി​റ്റി​യാ​ണ് പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്. എ​സ്.​എ​ഫ്.​ഐ യൂ​നി​റ്റ് സെ​ക്ര​ട്ട​റി അ​ജി​ത്ത് അ​ജ​യ് പ്ര​തി​ഷേ​ധ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു.

കാ​മ്പ​സി​നു​ള്ളി​ൽ നി​ന്ന്​ പ്ര​തി​ഷേ​ധ റാ​ലി​യു​മാ​യെ​ത്തി​യ എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​ർ ഗ​വ​ർ​ണ​റു​ടെ കോ​ലം ക​ത്തി​ച്ചു. ചാ​ൻ​സ​ല​ർ സ​വ​ർ​ക്ക​റാ​യാ​ൽ ഞ​ങ്ങ​ൾ ജീ​വ​ൻ ന​ൽ​കി പ്ര​തി​രോ​ധി​ക്കും എ​ന്ന ത​ല​ക്കെ​ട്ടി​ൽ കാ​മ്പ​സി​ന്റെ പ്ര​ധാ​ന ക​വാ​ട​ത്തി​നു മു​ക​ളി​ൽ പ്ര​തി​ഷേ​ധ ബാ​ന​റും കെ​ട്ടി. യൂ​നി​റ്റ് പ്ര​സി​ഡ​ന്റ് അ​ഭി​ജി​ത്ത് സം​സാ​രി​ച്ചു. നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Governor's effigy burnt in karyavattom campus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.