Posted On
date_range Updated On
date_range മോഷണ കേസിലെ പ്രതി രണ്ട് വർഷത്തിന് ശേഷം പിടിയിൽ
കഴക്കൂട്ടം: മോഷണ കേസിൽ ഒളിവിൽ കഴിഞ്ഞ പ്രതി രണ്ട് വർഷത്തിന് ശേഷം പിടിയിൽ. പെരുമാതുറ വലിയവിളാകത്ത് വീട്ടിൽ നിസാമുദ്ദീൻ (34) ആണ് കഠിനംകുളം പോലീസിന്‍റെ പിടിയിലായത്.
2019 ൽ പെരുമാതുറ വലിയ വിളാകത്ത് സഞ്ജുവിന്റെ വീട് കുത്തിപ്പൊളിച്ച് 50000 രൂപ കവർന്ന കേസിലാണ് അറസ്റ്റിലായത്. കഠിനംകുളം എസ്. എച്ച്ഒ. എ .അൻസാരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.