Posted On
date_range Updated On
date_range നാടൻ ബോംബ് ശേഖരം കണ്ടെത്തി
കഴക്കൂട്ടം: തിരുവനന്തപുരം കഴക്കൂട്ടത്ത് നാടൻ ബോംബ് ശേഖരം കണ്ടെത്തി. കഴക്കൂട്ടം റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു കിലോമീറ്റർ മാറിയാണ് പന്ത്രണ്ടോളം നാടൻ ബോംബുകൾ കണ്ടെത്തിയത്. റെയിൽവേ പൊലീസ് പട്രോളിങ് നടത്തുന്നതിനിടെ പാളത്തിനു സമീപം കുറ്റിക്കാട്ടിൽ സംശയാസ്പദമായി നാലുപേരെ കണ്ടെത്തുകയായിരുന്നു. പൊലീസിനെ കണ്ടതോടെ മൂന്ന് പ്രതികൾ ഓടി രക്ഷപ്പെട്ടു. പൊലീസിന്‍റെ പിടിയിലായ പ്രതിയും ചോദ്യം ചെയ്യുന്നതിനിടെ ഓടി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് നടത്തിയ പരിശോധനയിലാണ് രണ്ടു കവറിലായി പന്ത്രണ്ടോളം നാടൻ ബോംബുകൾ കണ്ടെത്തിയത്. വിവരമറിയിച്ചതിനെ തുടർന്ന് ബോംബ് സ്ക്വാഡും, ഡോഗ് സ്ക്വാഡും സംഭവ സ്ഥലത്തെത്തി. സുരക്ഷിത സ്ഥലത്തേക്ക് മാറ്റിയ ബോംബുകൾ ഉടൻ നിർവീര്യമാക്കുമെന്ന് തുമ്പ പൊലീസ് അറിയിച്ചു. പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായും പൊലീസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.