പതിനാറുകാരിയെ പീഡിപ്പിച്ച് അറസ്റ്റിലായ പ്രതി
Posted On
date_range Updated On
date_range കഴക്കൂട്ടത്ത് 16 കാരിക്ക് പീഡനം: പ്രതി അറസ്റ്റിൽ
കഴക്കൂട്ടം: കഴക്കൂട്ടത്ത് 16 കാരിയെ വിവാഹം കഴിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ പ്രതിയെ കഴക്കൂട്ടം പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം മുട്ടത്തറ സ്വദേശി അഖ്നേഷാണ് (21) പിടിയിലായത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
രണ്ടുവർഷം മുമ്പാണ് ഇയാൾ സമൂഹമാധ്യമം വഴി പെൺകുട്ടിയെ പരിചയപ്പെട്ടത്. ചാരിറ്റി പ്രവർത്തകനാണെന്ന് പരിചയപ്പെടുത്തിയാണ് െപൺകുട്ടിയെ വലയിലാക്കിയത്. വയറുവേദനയെതുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സതേടിയപ്പോഴാണ് പെൺകുട്ടി ആറുമാസം ഗർഭിണിയാണെന്നറിഞ്ഞത്.
തുടർന്ന് ആശുപത്രി അധികൃതർ ചൈൽഡ് ലൈനിൽ അറിയിക്കുകയായിരുന്നു. മൂന്നുമാസം മുമ്പായിരുന്നു പ്രതി മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.