Posted On
date_range Updated On
date_range മോഷണം യുവാവ് അറസ്റ്റിൽ
കാട്ടാക്കട: ക്ഷീരകര്‍ഷകന്‍റെ വീട്ടിൽ മോഷണം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് വട്ടപ്പാറ സ്വദേശി ആനാകോട് നാക്കാരയിൽ വാടകക്ക് താമസിക്കുന്ന അജിത്തിനെയാണ് (24) കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്തത്. ആനാകോട് നാക്കാര കിഴക്കുംകര പുത്തൻവീട്ടിൽ ഭുവനചന്ദ്രൻ നായരുടെ വീട്ടിൽ ഞായറാഴ്ച രാവിലെ ഏഴോടെയാണ് മോഷണം നടന്നത്.
ഭുവനചന്ദ്രന്‍ പാൽ കൊടുക്കാൻ അടുത്തുള്ള സൊസൈറ്റിയിൽ പോയ സമയത്താണ് 16000 രൂപ, ബാങ്ക് പാസ് ബുക്ക്, ഭൂമിയുടെ ആധാരം, മൊബൈൽ ഫോൺ എന്നിവ മോഷണം പോയത്. അയൽവാസി നൽകിയ വിവരമനുസരിച്ച് പ്രതിയെ ഉച്ചയോടെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.