Posted On
date_range Updated On
date_range ലഹരി കൈവശം വെച്ച കേസിൽ യുവാവ് പിടിയിൽ
കാട്ടാക്കട: എം.ഡി.എം.എ. കൈവശം വെച്ച യുവാവിനെ കാട്ടാക്കട എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പേയാട് കാട്ടുവിള സ്വദേശി കുട്ടു എന്ന മൃദുലിനെയാണ് (24) 1.309 ഗ്രാം എം.ഡി.എം.എയുമായി വിട്ടിയത്ത്നിന്ന് പിടികൂടിയത്. കാട്ടാക്കട എക്സൈസ് ഇൻസ്പെക്ടർ വി.എൻ. മഹേഷിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ ജയകുമാർ, ശിശുപാലൻ, സതീഷ് കുമാർ, ഹർഷകുമാർ, വിനോദ് കുമാർ, അനിൽകുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്നും എക്സൈസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.