Posted On
date_range Updated On
date_range സമൂഹ മാധ്യമങ്ങളിലെ പടം മോർഫ് ചെയ്ത് അശ്ലീല വെബ്സൈറ്റിൽ പ്രചരിപ്പിച്ചു; പ്രതി പിടിയിൽ
കാട്ടാക്കട: വീട്ടമ്മമാരുടെ മോർഫ് ചെയ്ത ചിത്രങ്ങളും, വീഡിയോകളും അശ്ലീല വെബ്സൈറ്റിൽ പ്രചരിപ്പിച്ചയാളെ കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തു. പൂവച്ചൽ ശാസ്‌താംകോണം വി.എസ്.സദനത്തിൽ അരുൺകുമാറാണ് (30) പിടിയിലായത്.
ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ നിന്നാണ് പ്രതി പകർത്തിയെടുത്തിരുന്നത്. സൈബർ പോലീസിന്‍റെ സഹായത്തോടെയാണ് ഇൻസ്‌പെക്ടർ കിരൺ ടി.ആർ, എസ്.ഐ. ജയശങ്കർ, എ.എസ്.ഐ. നജീബ്, സി.പി.ഒ. മാരായ അഭിലാഷ് ജോസ്, മണികണ്ഠൻ, ജയപ്രകാശ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കാട്ടാക്കട കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.