പൊതുനിരത്തുകളിലും ജലാശയങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ ചലഞ്ചുമായി എം.എൽ.എ

കാട്ടാക്കട: പൊതുനിരത്തുകളിലും ജലാശയങ്ങളിലും മാലിന്യം നിക്ഷേപിക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ചലഞ്ചുമായി ഐ.ബി. സതീഷ് എം.എൽ.എ. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. കാട്ടാക്കട മണ്ഡലത്തിൽ കഴിഞ്ഞ വർഷം നവംബറിൽ നടന്ന മാലിന്യ നിർമാർജന പ്രവർത്തനത്തിനുശേഷം ഹരിത സേന വളണ്ടിയർമാരുടെ നേതൃത്വത്തിൽ അഞ്ച് മാസമായി കലണ്ടർ തയാറാക്കി കൃത്യമായ ഇടവേളകളിൽ പാഴ് വസ്തുക്കളുടെ ശേഖരണം നടത്തിവരുന്നുണ്ട്​.

ക്ലീൻ കേരള കമ്പനി മാലിന്യങ്ങൾ ഏറ്റെടുക്കുന്നുമുണ്ട്. പക്ഷേ, ഇന്നും പലരും റോഡരികിലും പൊതുസ്ഥലത്തും മാലിന്യങ്ങൾ വലിച്ചെറിഞ്ഞു കടന്നുപോകുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഈ ഘട്ടത്തിലാണ്ഇങ്ങനെയൊരു നടപടിക്ക് മുതിരാൻ നിർബന്ധിതമാകുന്നതെന്നും അദ്ദേഹം കുറിച്ചു.

മാലിന്യനിക്ഷേപം നടത്തുന്നത് മൊബൈൽ കാമറകളിൽ പകർത്തി സോഷ്യൽ മീഡിയയിൽ പ്രദർശിപ്പിക്കാനും തുടർന്നു നിയമ നടപടികളിലേക്ക് തിരിയാനും മണ്ഡലത്തിലെ ജനങ്ങളോട് ഐ.ബി. സതീഷ് എം.എൽ.എ ആവശ്യപ്പെട്ടു.

Tags:    
News Summary - MLA challenges those who dump garbage on public roads and water bodies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.