മാറനല്ലൂരിൽ വൻ മോഷണം; മുപ്പത് പവൻ കവർന്നു

കാട്ടാക്കട: മാറനല്ലൂരിൽ വൻ മോഷണം; മുപ്പത് ലക്ഷത്തിലേറെ രൂപയുടെ സ്വർണാഭരണങ്ങൾ കവർന്നു. വെള്ളിയാഴ്ച രാത്രി പുന്നാവൂർ റോഡരികത്ത് കൈതയിൽ ബാബുവിന്റെ വീട്ടിലാണ് വൻ കവർച്ച നടന്നത്. ബാബുവും കുടുംബവും പള്ളിയിൽ പോയി മടങ്ങി എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.

വീടിന് പിൻവാതിൽ കുത്തിപ്പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ കിടക്കമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന വളകൾ, മാല എന്നിവ ഉള്‍പ്പെടയുള്ള 30 പവനിലേറെ സ്വര്‍ണമാണ് കവർന്നത്. തടി അലമാര കമ്പിപാര ഉപയോഗിച്ച് കുത്തിപ്പൊളിച്ചാണ് ആഭരണങ്ങൾ കവർന്നത്. ബാബുവിന്‍റെ മകന്‍റെ ഭാര്യ അനീഷയുടെതാണ് ആഭരണങ്ങൾ.

അനീഷയുടെ ഭർത്താവ് സാബു വിദേശത്താണ്. വെള്ളിയാഴ്ച രാത്രി ഏഴരയോടയാണ് ബാബുവും വീട്ടുകാരും പള്ളിയിൽ പോയത്. കുട്ടിയുടെ വസ്ത്രം എടുക്കാനായി അനീഷ വീട്ടിലെത്തിയപ്പോഴാണ് വാതിൽ തകർന്ന് കിടക്കുന്നത് ശ്രദ്ധയിൽപെടുന്നത്. അന്വേഷണത്തിനൊടുവിലാണ് ആഭരണങ്ങൾ നഷ്ടപ്പെട്ടതറിയുന്നത്. മാറനല്ലൂർ പൊലീസ് സ്ഥലത്തെത്തി വിവരങ്ങൾ ശേഖരിച്ചു.

Tags:    
News Summary - Major theft in Maranallur; gold stolen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.