അർജുനൻ
Posted On
date_range Updated On
date_range നഗ്നതാപ്രദർശനം നടത്തിയ വയോധികന് തടവും പിഴയും
കാട്ടാക്കട: ഒമ്പത് വയസ്സുകാരിക്കുനേരെ നഗ്നതാപ്രദർശനം നടത്തിയെന്ന കേസിൽ വയോധികന് തടവും പിഴയും. കാട്ടാക്കട കാവനാട്ടുകോണം മിനി വിലാസത്തിൽ അർജുന(70)നെയാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്. രമേഷ്കുമാർ ശിക്ഷിച്ചത്. രണ്ടുവർഷം കഠിനതടവും 10,000 രൂപ പിഴയുമാണ് കോടതി വിധിച്ചത്. 2021ൽ കാട്ടാക്കട പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി.ആർ. പ്രമോദ് ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.