കാ​ർ​ തോ​ട്ടി​ലേ​ക്ക്​ വീ​ണു; ഡ്രൈ​വ​റെ ര​ക്ഷ​പ്പെ​ടു​ത്തി

കാ​ട്ടാ​ക്ക​ട: നി​യ​ന്ത്ര​ണം​വി​ട്ട് കാ​ര്‍ തോ​ട്ടി​ലേ​ക്ക് വീ​ണു. ഡ്രൈ​വ​റെ നാ​ട്ടു​കാ​രും അ​ഗ്നി​ര​ക്ഷാ സേ​ന​യും ചേ​ർ​ന്ന് ര​ക്ഷി​ച്ചു. പു​തു​ക്കു​ള​ങ്ങ​ര ച​ക്ര​പാ​ണി​പു​രം അ​നീ​ഷ് കോ​ട്ടേ​ജി​ൽ അ​നീ​ഷി(30) നെ​യാ​ണ്​ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

ക​ള്ളി​ക്കാ​ട് തേ​വ​ൻ​കോ​ട് ആ​ശ്ര​മ​ത്തി​ന് മു​ന്നി​ലെ തോ​ട്ടി​ല്‍ ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് നാ​ലോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കു​റ്റി​ച്ച​ൽ നി​ന്നും ക​ള്ളി​ക്കാ​ടേ​ക്ക് വ​രു​ക​യാ​യി​രു​ന്ന കാ​ർ ത​ല​കു​ത്ത​നെ തോ​ട്ടി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. മ​ഴ​യാ​യ​തി​നാ​ൽ തോ​ട്ടി​ൽ ഒ​രാ​ൾ​പൊ​ക്ക​ത്തോ​ളം വെ​ള്ളം ഉ​ണ്ടാ​യി​രു​ന്നു.

ഓ​ടി​ക്കൂ​ടി​യ നാ​ട്ടു​കാ​ർ ചേ​ർ​ന്ന് സ​മ​യോ​ചി​ത​മാ​യി ഇ​ട​പെ​ട്ട് ക​യ​ർ ഉ​പ​യോ​ഗി​ച്ച് കാ​ർ ഉ​യ​ർ​ത്തി നി​ർ​ത്തി​യ​തി​നാ​ൽ കാ​റി​നു​ള്ളി​ൽ വെ​ള്ളം നി​റ​ഞ്ഞി​ല്ല. പി​ന്നാ​ലെ നെ​യ്യാ​ർ​ഡാം അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി അ​നീ​ഷി​നെ പു​റ​ത്തെ​ടു​ത്ത് നെ​യ്യാ​ർ​ഡാം ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി. 

Tags:    
News Summary - car fell into stream driver rescued

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.