Posted On
date_range Updated On
date_range ബൈക്കപകടത്തിൽ മരിച്ച യുവാവിന്റെ കുടുംബത്തിന് 46 ലക്ഷം നഷ്ടപരിഹാരം
കാട്ടാക്കട: ബൈക്കപകടത്തിൽ മരിച്ച വിളപ്പിൽശാല ചക്കിട്ടപാറ ഊറ്റുകുഴി കുന്നിൽ വീട്ടിൽ രാജകുമാരന്- ബിനുകുമാരി ദമ്പതികളുടെ മകൻ അനന്ദുവിന്റെ (20)കുടുംബത്തിന് നഷ്ടപരിഹാരമായി 46 ലക്ഷം രൂപ നൽകാൻ നെയ്യാറ്റിൻകര മോട്ടോർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യുണൽ ജഡ്ജി കവിത ഗംഗാധരൻ വിധിച്ചു.
2018 ഓഗസ്റ്റിൽ തിരുമല പാങ്ങോട് റോഡിൽ അനന്ദു യാത്ര ചെയ്ത മോട്ടോർ സൈക്കിളിൽ എതിരെവന്ന കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചായിരുന്നു അപകടം. അഭിഭാഷകരായ കാട്ടാക്കട പി.എസ്. അനിൽ, മുഹമ്മദ് മുനീർ എന്നിവർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.