കഞ്ചാവുമായി യുവാവ് പിടിയിൽ

കല്ലമ്പലം: വർക്കല ഭാഗങ്ങളിലെ കോളനികൾ കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടത്തി വരുകയായിരുന്ന വർക്കല ചെമ്മരുതി ഊറ്റുകുഴി ചരുവിള പുത്തൻ വീട്ടിൽ വിനോദിനെ(24) കാൽ കിലോ കഞ്ചാവുമായി വർക്കല എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം. നൗഷാദും സംഘവും അറസ്​റ്റ്​ ചെയ്തു.

പരാതിയുടെ അടിസ്ഥാനത്തിൽ നാളുകളായി ഇയാൾ എക്സൈസ് ഷാഡോ ടീമി​െൻറ നിരീക്ഷണത്തിലായിരുന്നു. വർക്കല വട്ടപ്ലാംമൂടിന് സമീപമുള്ള പമ്പ് ഹൗസിനു മുൻവശം വിൽപനക്കായി കഞ്ചാവുമായി വരവെയാണ് ഇയാൾ എക്സൈസ് ഷാഡോ ടീമി​െൻറ വലയിലായത്. വിനോദ് ഓടി രക്ഷപ്പെടാൻ ശ്രമം നടത്തിയെങ്കിലും ഉദ്യോഗസ്ഥർ കീഴ്പ്പെടുത്തുകയായിരുന്നു.

Tags:    
News Summary - youth arrested in ganja case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.