തോട്ടക്കാട് ദേശീയപാതക്ക് സമീപം സ്വകാര്യ വ്യക്തികളുടെ പുരയിടം വെള്ളത്തിനടിയിലായപ്പോൾ
കല്ലമ്പലം: ദേശീയപാതക്കരികിലെ വെള്ളക്കെട്ടിന് പരിഹാരമാകുന്നില്ല, നിരവധി കുടുംബങ്ങൾ പ്രതിസന്ധിയിൽ. നിർമിച്ച ഓട ഉപയോഗപ്പെടുന്നില്ല. ദേശീയപാതയിൽ തോട്ടക്കാട് പാലത്തിനു സമീപമാണ് വലിയ വെള്ളക്കെട്ട്. റോഡിന്‍റെ കിഴക്കുവശം ഓട ഇല്ലാത്തതാണ് കാരണം.
വലിയൊരു മേഖലയിൽനിന്ന് ഒഴുകിവരുന്ന മഴവെള്ളം തോട്ടിലേക്ക് ഒഴുകിയിറങ്ങാൻ കഴിയാതെ സമീപത്തെ പുരയിടങ്ങളിലേക്ക് ഒഴുകുന്നു. വലിയൊരു മേഖലയിൽ നിലവിൽ കായൽ പരപ്പ് പോലെ വെള്ളം കെട്ടി നിൽക്കുകയാണ്. വലിയ തോതിൽ കൃഷിനാശത്തിനും സമീപത്തെ വീടുകളുടെ ബലക്ഷയത്തിനും ഇതു കാരണമായിട്ടുണ്ട്.
ഓട ഇല്ലാത്തതാണ് നിലവിലെ പ്രശ്നത്തിന് കാരണം. റോഡിന്‍റെ മറ്റൊരു ഭാഗത്താണ് ഓട നിർമിച്ചിട്ടുള്ളത്. തോട്ടിൽനിന്ന് 50 മീറ്റർ അകലെയാണ് പ്രശ്നം നേരിടുന്നത്. ദേശീയപാത അതോറിറ്റിയുടെ അശാസ്ത്രീയ നിർമാണമാണ് നിലവിലെ ദുരിതത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു. ഇതിനു പരിഹാരം കാണുന്നതിന് പദ്ധതി ആവിഷ്കരിക്കുകയും എസ്റ്റിമേറ്റ് എടുക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതിലെ തുടർനടപടി വൈകുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.