കല്ലമ്പലത്ത്നിന്ന് പിടിച്ചെടുത്ത പഴകിയ മത്സ്യം
Posted On
date_range Updated On
date_range കല്ലമ്പലത്ത് 80 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു
കല്ലമ്പലം: കല്ലമ്പലം മാർക്കറ്റിൽനിന്ന് പഴകിയ മത്സ്യം പിടിച്ചെടുത്തു. ഭക്ഷ്യസുരക്ഷ വിഭാഗം നടത്തിയ റെയ്ഡിൽ 80 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു. പഴകിയ മത്സ്യം വിൽക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. മൊബൈൽ ടെസ്റ്റിങ് ലാബ് വരുത്തിയശേഷമാണ് റെയ്ഡ് നടത്തിയത്.
എല്ലാ മത്സ്യക്കച്ചവടക്കാരിൽനിന്നും സാമ്പിൾ ശേഖരിച്ചു. ചൂര, കൊഴിയാള ഇനത്തിലെ മത്സ്യമാണ് കൂടുതലും. ഇവ ഭക്ഷ്യസുരക്ഷ വിഭാഗം തന്നെ നശിപ്പിച്ചു. ഭക്ഷ്യ സുരക്ഷ വിഭാഗം വർക്കല ഓഫീസർ ഡോ. പ്രവീൺ പരിശോധനക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.