തെങ്ങിൽ കയറുന്ന റഫീഖ് മൗലവി

തെങ്ങുകയറ്റത്തിലും മാതൃകയായി റഫീഖ് മൗലവി

ക​ല്ല​മ്പ​ലം: ആ​ത്മീ​യ മേ​ഖ​ല​യി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യ ക​ടു​വ​യി​ൽ റ​ഫീ​ഖ് മൗ​ല​വി കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ​ന്ന പോ​ലെ തെ​ങ്ങു​ക​യ​റ്റ​ത്തി​ലും മാ​തൃ​ക​യാ​വു​ക​യാ​ണ്. ക​ടു​വ​യി​ൽ സ്വ​ലാ​ഹി​യ അ​റ​ബി​ക് കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ലാ​യ റ​ഫീ​ഖ് മൗ​ല​വി സ്വ​ന്തം പ​റ​മ്പി​ൽ വി​വി​ധ​യി​നം പ​ച്ച​ക്ക​റി​ക​ളും മ​റ്റ് കൃ​ഷി​ക​ളും ന​ന്നാ​യി വി​ള​യി​ക്കു​ന്നു.

ഒ​പ്പം ക​ന്നു​കാ​ലി വ​ള​ർ​ത്ത​ലി​ലും ത​ൽ​പ​ര​നാ​യ അ​ദ്ദേ​ഹം തെ​ങ്ങു​ക​യ​റ്റ​ത്തി​ലും മി​ക​വ് തെ​ളി​യി​ച്ചി​രി​ക്കു​ന്നു. തേ​ങ്ങ​യി​ടാ​ൻ ആ​ളെ കി​ട്ടാ​തെ വ​ന്ന​തോ​ടെ​യാ​ണ്​ തെ​ങ്ങു​ക​യ​റ്റ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം ക​ടു​വ​യി​ൽ തോ​ട്ട​യ്ക്കാ​ട് സൗ​ഹൃ​ദ റെ​സി​ഡ​ൻ​റ്​​സ്​ അ​സോ​സി​യേ​ഷ​െൻറ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശീ​ല​നം. മൗ​ല​വി​ക്ക് പൂ​ർ​ണ സ​ഹ​ക​ര​ണ​വു​മാ​യി സൗ​ഹൃ​ദ റെ​സി​ഡ​ൻ​റ്സ് അ​സോ​സി​യേ​ഷ​നു​മു​ണ്ടെ​ന്ന് അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ഖാ​ലി​ദ് പ​ന​വി​ള അ​റി​യി​ച്ചു.

Tags:    
News Summary - Rafeeq Moulavi is also a role model in coconut climbing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.