അറസ്റ്റിലായവർ
Posted On
date_range Updated On
date_range കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്
തിരുവനന്തപുരം: കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് വട്ടിയൂർക്കാവ് സ്വദേശിയിൽനിന്ന് 47 ലക്ഷം രൂപ തട്ടിയ കേസിൽ നാലുപേരെ സൈബർ പൊലീസ് അറസ്റ്റ് ചെയ്തു.
തൃശൂർ സ്വദേശി സതീഷ് കുമാർ, കാട്ടാക്കട സ്വദേശി ആഷിക്, ആലപ്പുഴ സ്വദേശികളായ ജെയിൻ വിശ്വംഭരൻ, ശ്രീരാഗ് കമലഹാസൻ എന്നിവരെയാണ് ഡൽഹിയിൽനിന്ന് ശനിയാഴ്ച പിടികൂടിയത്. മൂന്നുമാസം കൊണ്ടാണ് പ്രതികൾ യുവാവിൽനിന്ന് 47 ലക്ഷം രൂപ തട്ടിയത്. സി.ഐ വിനോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.