representational image 

അരക്കോടിയുടെ സ്വര്‍ണം പിടികൂടി

ശംഖുംമുഖം: വിദേശത്തുനിന്ന് കടത്താന്‍ ശ്രമിച്ച അരക്കോടിയോളം രൂപ വിലവരുന്ന സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളത്തില്‍ എയര്‍കസ്റ്റംസ് പിടികൂടി. ദുബൈയില്‍ നിന്ന് വെള്ളിയാഴ്ച രാവിലെ എത്തിയ എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായിരുന്ന കാസര്‍കോട് സ്വദേശി മുഹമ്മദ് മൗസഫിൽ നിന്നുമാണ് ഒരുകിലോയോളം തൂക്കംവരുന്ന സ്വര്‍ണം എയര്‍കസ്റ്റംസ് വിഭാഗം പിടികൂടിയത്. സ്വര്‍ണം അഞ്ച് ക്യാപ്സ്യൂളുകളാക്കി മലദ്വാരത്തിനുള്ളില്‍ ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്.

വിമാനത്തില്‍ നിന്നിറങ്ങിയ ഇയാളെ സി.സി.ടി കാമറകളിലൂടെ നിരീക്ഷിച്ചുകൊണ്ടിരുന്ന കസ്റ്റംസ് അധികൃതര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് കൂടുതല്‍ പരിശോധനക്ക് വിധേയമക്കിയപ്പോഴാണ് സ്വര്‍ണം ഒളിപ്പിച്ചിരിക്കുന്നതായി ഇയാളില്‍ നിന്ന് വിവരം കിട്ടിയത്. തുടര്‍ന്ന്, വൈദ്യസംഘത്തിന്‍റെ സഹായത്തോടെ കസ്റ്റംസ് സ്വര്‍ണം വേര്‍തിരിച്ചെ ടുത്തപ്പോള്‍ 962 ഗ്രാം സ്വര്‍ണം കെണ്ടത്തി. ഇതിന് 45 ലക്ഷത്തിന് മുകളില്‍ വിലവരും.

Tags:    
News Summary - gold was seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.