election... ജില്ല അധ്യക്ഷനെ ഉൾപ്പെടെ രംഗത്തിറക്കി തലസ്​ഥാന നഗരി പിടിക്കാൻ ബി.ജെ.പി

തിരുവനന്തപുരം: തലസ്​ഥാന നഗര ഭരണം പിടിച്ചെടുക്കാൻ പുതിയ തന്ത്രങ്ങൾക്ക്​ രൂപംനൽകി അരയും തലയും മുറുക്കി ബി.ജെ.പി. ജില്ല അധ്യക്ഷൻ വി.വി. രാജേഷ്​, ട്രഷറർ നിഷാന്ത്​ സുഗുണൻ ഉൾപ്പെടെയുള്ളവരെ രംഗത്തിറക്കിയാണ്​ ഇത്തവണത്തെ അങ്കം​. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 35 സീറ്റുകൾ കരസ്​ഥമാക്കി രണ്ടാംസ്​ഥാനത്തെത്തിയിരുന്നു​. രാജേഷ്​ വിജയിച്ചാൽ മേയറാകാൻ സാധിച്ചില്ലെങ്കിലും ഭരണം ലഭിച്ചാൽ അത്​ പാർട്ടിയിൽ കേന്ദ്രീകരിക്കാനുള്ള തന്ത്രത്തി​ൻെറകൂടി ഭാഗമാണ്​ ഇൗ നീക്കം. രാജേഷ്​ പൂജപ്പുരയിൽ ശനിയാഴ്​ച പ്രചാരണം ആരംഭിച്ചു. നിഷാന്ത്​ പാളയത്താണ്​ മത്സരിക്കുന്നത്​. സംസ്​ഥാന വൈസ് ​പ്രസിഡൻറ്​ വി.ടി. രമയെ മേയർ സ്​ഥാനാർഥിയായി രംഗത്തിറക്കാനുള്ള നീക്കവും ബി.ജെ.പി നടത്തിയിരുന്നു. എന്നാൽ, മുൻകാലങ്ങളിൽ​ കൗൺസിലർമാർ എന്ന നിലയിൽ മികച്ച പ്രകടനം കാഴ്​ച​െവച്ച അംഗങ്ങൾ മത്സരരംഗത്തുള്ളതിനാൽ പുതിയ പരീക്ഷണം വേണ്ടെന്നാണ്​ തീരുമാനം. വട്ടിയൂർക്കാവ്​, നെടുമങ്ങാട്​ നിയമസഭാ മണ്ഡലങ്ങളിൽ മത്സരിച്ച വി.വി. രാജേഷിനെ രംഗത്തിറക്കുന്നതിലൂടെ താ​േഴതട്ടിൽനിന്നുള്ള ജനപിന്തുണ വർധിപ്പിച്ച്​ കോർപറേഷൻ ഭരണം സ്വന്തമാക്കുകയും പിന്നാലെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നേമത്തിന്​ പുറമെ ജില്ലയിൽ കൂടുതൽ സീറ്റുകൾ നേടുകയും ലക്ഷ്യമാക്കുന്നുണ്ട്​​. കോര്‍പറേഷൻ തെരഞ്ഞെടുപ്പിൽ അപ്രതീക്ഷിത നീക്കത്തിലൂടെ എതിരാളികളെ ഞെട്ടിപ്പിക്കുകയെന്ന തന്ത്രത്തിലും ബി.ജെ.പി വിജയിച്ചു​. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 25ഒാളം വാർഡുകളിൽ കുറഞ്ഞ വോട്ടിനാണ്​ ബി.ജെ.പി പരാജയപ്പെട്ടത്​. ആ വാർഡുകളിൽ ഇക്കുറി വിജയിക്കാനും പഴയ വാർഡുകൾ നിലനിർത്താനും സാധിച്ചാൽ കോർപറേഷൻ ഭരണം സ്വന്തമാക്കാമെന്നാണ്​ കണക്കുകൂട്ടൽ. എന്നാൽ, സീറ്റ്​ ലഭിക്കാത്തവരും ആശിച്ച സീറ്റ്​ നഷ്​ടപ്പെട്ടവരുമുൾപ്പെടെ അസ്വസ്​ഥരുടെ എണ്ണം കൂടുന്നത്​ ബി.ജെ.പിക്ക്​ തലവേദന സൃഷ്​ടിച്ചിട്ടുണ്ട്​. മികച്ച പ്രകടനം കാഴ്​ച​െവച്ച ചില കൗൺസിലർമാരെ വാർഡ്​ മാറ്റി പരീക്ഷിക്കുന്നത്​ തിരിച്ചടിയാകുമെന്ന ആശങ്കയുമുണ്ട്​. ജില്ല പഞ്ചായത്തിലും തങ്ങളുടെ പ്രാതിനിധ്യം ഉറപ്പിക്കാനുള്ള നടപടികൾ കൈക്കൊണ്ടിട്ടുണ്ട്​. വെങ്ങാനൂർ ഡിവിഷനാണ്​ കഴിഞ്ഞതവണയും ബി.ജെ.പിയെ പിന്തുണച്ചത്​. അവിടെ ഇക്കുറി സംസ്​ഥാന സെക്രട്ടറിയും മുൻ പ്രസിഡൻറുമായ അഡ്വ. എസ്​. സുരേഷിനെയാണ്​ രംഗത്തിറക്കിയത്​. വട്ടിയൂർക്കാവ്​ ഉപതെരഞ്ഞെടുപ്പിൽ മികച്ച പ്രകടനം കാഴ്​ച​െവച്ച സുരേഷ്​ ഡിവിഷൻ നിലനിറത്തുമെന്നാണ്​ ബി.ജെ.പി പ്രതീക്ഷ. മറ്റ്​ പല ഡിവിഷനുകളിലും ബി.ജെ.പി വിജയപ്രതീക്ഷ പുലർത്തുന്നുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.