ലഹരി ഉപയോഗിച്ച പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്ത് ജീപ്പിൽ കയറ്റുന്നു
ലഹരി ഉപയോഗം: അഞ്ചു യുവാക്കൾ അറസ്റ്റിൽ
പോത്തൻകോട്: കഞ്ചാവ് വലിച്ചതിനും എം.ഡി.എം.എ കൈവശം വച്ചതിനും അഞ്ചു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കാട്ടായിക്കോണം അരിയോട്ടുകോണം സ്വദേശികളായ അമ്പാടി, സോനു സുനിൽ, അരുൺ, ധനുഷ്, ശരത്ത് എന്നിവരെയാണ് പോത്തൻകോട് പോലീസ് അറസ്റ്റ് ചെയ്തത്.
അരിയോട്ടുകോണത്ത് പ്രതികൾ സംഘം ചേർന്ന് ലഹരിവസ്തുക്കൾ ഉപയോഗിക്കുകയും വിൽപ്പന നടത്തുകയും ചെയ്യുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. പ്രതികളിൽ ഒരാളായ അമ്പാടി പോത്തൻകോട് പോലീസ് സ്റ്റേഷനിൽ റൗഡി ലിസ്റ്റിൽ പെട്ടയാളാണ് എന്ന് പോലീസ് പറഞ്ഞു. അമ്പാടിയുടെ കയ്യിൽ നിന്നും 0.4 ഗ്രാം എം.ഡി.എം. എയും കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.