പിടിയിലായ പ്രതികൾ
ആറ്റിങ്ങൽ: പണം ആവശ്യപ്പെട്ടുണ്ടായ തർക്കത്തെതുടർന്ന് യുവാവിനെ മർദിക്കുകയും കാറിടിച്ച് വീഴ്ത്തുകയും ചെയ്ത സംഭവത്തിൽ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മണമ്പൂര്‍ തൊട്ടിക്കല്ല് സമീറ മന്‍സിലില്‍ സക്കീര്‍ (39), മണമ്പൂര്‍ തോട്ടിക്കല്ല് എം.എല്‍.എ പാലത്തിന് സമീപം കാളിന്തിയില്‍ ശരത്ത് എന്ന വിഷ്ണു (34), മണമ്പൂര്‍ കണ്ണങ്കര വീട്ടില്‍ അനീഷ് (34) എന്നിവരാണ് പിടിയിലായത്. കടയ്ക്കാവൂര്‍ തൊട്ടിക്കല്ല് ലക്ഷംവീട് കോളനിയിലെ സീതാറാം(35) എന്ന യുവാവിനെ അടിച്ചും കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി 11 നാണ് സംഭവം.
നിരവധി കേസുകളിലെ പ്രതിയായ സീതാറാം സക്കീറിനോട് പണം ആവശ്യപ്പെെട്ടങ്കിലും നൽകാൻ തയാറായില്ല. തുടർന്ന് സക്കീറിെൻറ വീടിന് മുന്നില്‍ നിർത്തിയിട്ടിരുന്ന കാറിെൻറ ഗ്ലാസ് സീതാറാം അടിച്ചുപൊട്ടിച്ചു. മൂവരും ചേര്‍ന്ന് സീതാറാമിനെ മര്‍ദിക്കുകയും കാര്‍ ഇടിച്ച് വീഴ്ത്തുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ സീതാറാമിനെ കടയ്ക്കാവൂര്‍ പൊലീസ് എത്തിയാണ് മെഡിക്കല്‍ കോളജില്‍ എത്തിച്ചത്. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി ബാബുകുട്ടെൻറ നേതൃത്വത്തില്‍ കടയ്ക്കാവൂര്‍ എസ്.എച്ച്.ഒ അജേഷ്, വി.എസ് ഐമാരായ ബിജുകുമാര്‍ ജി, മനോഹരന്, മാഹീന്, എ.എസ്.ഐ മുരളീധരന്, സീനിയര്‍ സി.പി.ഒ ജ്യോതിഷ്, ബിനോജ്, ഡീന്‍. സി.പി.ഒമാരായ ബിനു, ശ്രീകുമാര്‍, ശ്രീനാഥ്, അരുണ്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.