തിരുവനന്തപുരം: പത്ത് കിലോ കഞ്ചാവ് വിൽപന നടത്താൻ ശ്രമിച്ച കേസിൽ ഐ.ടി ജീവനക്കാരെൻറ ജാമ്യാപേക്ഷ കോടതി തള്ളി. പാങ്ങോട് തിരുമല സ്വദേശി ശ്രീറാമിെൻറ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. ഏഴാം അഡീ.സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. പ്രതിക്ക് ജാമ്യം അനുവദിച്ചാൽ ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്നും അത് കേസ് വിചാരണക്ക് താമസം വരുത്തുമെന്ന കാരണത്താലാണ് ജാമ്യാേപക്ഷ കോടതി തള്ളിയത്.
ടെക്നോപാർക്കിലെ പ്രമുഖ ഐ.ടി കമ്പനി ഉദ്യോഗസ്ഥനാണ് പ്രതി. പ്രതിയുടെ ഇരട്ടസഹോദരനെ നേരത്തേ മറ്റൊരു കഞ്ചാവ് കേസിൽ പൊലീസ് പിടികൂടിയിട്ടുണ്ട്. ഈ കേസിൽ ഈ പ്രതിക്ക് കോടതി ജാമ്യവും അനുവദിച്ചിരുന്നു. നർക്കോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസ് നിയമത്തിലെ 20 (ബി )(11),(ബി) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. 2021 ജൂൺ 27 നാണ് സംഭവം.
നഗരത്തിലെ യുവാക്കൾക്കും വിദ്യാർഥികൾക്കും ശ്രീറാമും സഹോദരനും കഞ്ചാവ് എത്തിക്കാറുണ്ടെന്ന് പൊലീസിന് പലതവണ രഹസ്യവിവരം കിട്ടിയിരുന്നെങ്കിലും അന്നൊന്നും പ്രതിയെ പിടികൂടാൻ കഴിഞ്ഞില്ലായിരുന്നു. ആന്ധ്രയിൽനിന്ന് തമിഴ്നാട്ടിലെത്തിക്കുന്ന കഞ്ചാവ് പച്ചക്കറി കൊണ്ടുവരുന്ന വാഹനത്തിലാണ് കേരളത്തിൽ പ്രതി എത്തിക്കുന്നതെന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്.
സർക്കാർ ഭാഗത്തിനുവേണ്ടി അഡീ.പബ്ലിക് പ്രോസിക്യൂട്ടർ കെ.എൽ. ഹരീഷ്കുമാർ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.