വ​ർ​ക്ക​ല​യി​ൽ ആ​ർ.​ടി.​ഒ പി​ടി​കൂ​ടി​യ ന​മ്പ​ർ പ്ലേ​റ്റി​ല്ലാ​ത്ത ബൈ​ക്കു​ക​ൾ

വർക്കലയിൽ നമ്പർ പ്ലേറ്റില്ലാത്ത ബൈക്കുകൾ പിടിച്ചെടുത്തു

വർക്കല: നമ്പർ പ്ലേറ്റില്ലാത്ത ബൈക്കുകൾ വർക്കലയിൽ മോട്ടോർവാഹനവകുപ്പ് പിടികൂടി. വർക്കല ബീച്ച് കാണാനെത്തിയ സംഘം സഞ്ചരിച്ച ബൈക്കുകളിലാണ് നമ്പർ പ്ലേറ്റുകൾ ഇല്ലാതിരുന്നത്. ഹെലിപ്പാഡ്, ജനാർദനപുരം ഭാഗങ്ങളിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്.

വർക്കലയിലും പരിസരങ്ങളിലും സൈലൻസറിൽ വ്യതിയാനം വരുത്തി അമിതവേഗത്തിൽ ബൈക്കിലും സ്കൂട്ടറിലും വിലസുന്ന സംഘത്തെ പിടികൂടുന്നതിന്‍റെ ഭാഗമായാണ് ആർ.ടി.ഒ പരിശോധന നടത്തിയത്. കോളജ്, സ്കൂൾ മേഖലയിൽ നിശ്ചിത സമയത്ത് വിലസുന്ന പൂവാല സംഘത്തെക്കുറിച്ച് വ്യാപകമായ പരാതി ബന്ധപ്പെട്ടവർക്ക് ലഭിച്ചിട്ടുണ്ട്.

വർക്കല മോഡൽ സ്കൂൾ ജങ്ഷൻ, താഴെവെട്ടൂർ റോഡ്, ശിവഗിരി എസ്.എൻ കോളജ് പരിസരം കൂടാതെ ഇടവ ഹൈസ്കൂൾ പരിസരം, പാളയംകുന്ന്, ചവർകോട് തുടങ്ങിയ മേഖലകളിൽ ഉൾപ്പെടെ ഇത്തരം ഗതാഗത നിയമലംഘനങ്ങൾ നടക്കുന്നുണ്ട്.

വരും ദിവസങ്ങളിൽ ഇത്തരം സംഘങ്ങളെ തടയാൻ പരിശോധന കർശനമാക്കി നിയമനടപടി സ്വീകരിക്കുമെന്ന് വർക്കല ആർ.ടി.ഒ അറിയിച്ചു. ജോയന്‍റ് ആർ.ടി.ഒ എസ്. ബിജു, എം.വി.ഐ എസ്. ദിലീപ്, എ.എം.വി.ഐമാരായ ഡി.യു. ധനേഷ് കുമാർ, ഡി.ജി. ദീപു എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.

Tags:    
News Summary - Bikes without number plates seized in Varkala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.