Posted On
date_range Updated On
date_range പീഡനക്കേസിൽ അറസ്റ്റിൽ
ആര്യനാട്: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ ആര്യനാട് പൊലീസ് പിടികൂടി. കാപ്പിക്കാട് ഇറയങ്കോട് സജിന മൻസിലിൽ എസ്. മുഹമ്മദ് ഷാനിനെയാണ് (30) പൊലീസ് അറസ്റ്റു ചെയ്തത്. മാതാവ് വീട്ടുജോലിക്ക് പോകുമ്പോൾ ഷാൻ വീട്ടിലെത്തി പെൺകുട്ടിയെ നിരവധി തവണ പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു.
പെൺകുട്ടി രണ്ടുമാസം ഗർഭിണിയാണ്. പെൺകുട്ടി ചികിത്സ തേടിയ എസ്.എ.ടി ആശുപത്രിയിൽനിന്ന് ലഭിച്ച വിവരമനുസരിച്ചാണ് പൊലീസ് കേസെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.