ആര്യനാട്: ഉത്സവപ്പറമ്പിൽ സ്റ്റാൾ നടത്തിയ യുവാവിനെ കുത്തിയ കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുമല പൂജപ്പുര മുടവൻമുകൾ സരിത ഭവനിൽ ബൈജുവിനെ (48) ആണ് ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച ആര്യനാട് തോളൂർ ചെമ്പകമംഗലം ക്ഷേത്ര കോമ്പൗണ്ടിലെ ഉത്സവപ്പറമ്പിൽ രാത്രി 12 ഓടെയാണ് സംഭവം. ഉത്സവപ്പറമ്പിൽ താൽകാലിക ഫാൻസി സ്റ്റാൾ നടത്തിയ മലയിൻകീഴ് മിനി ഭവനിൽ ഹരികുമാറിനാണ് കുത്തേറ്റത്. സ്റ്റാളിലെ സഹായിയായിരുന്നു ബൈജു. ബൈജു കുഴപ്പക്കാരനാണെന്ന് കാമുകിയോട് ഹരികുമാർ പറഞ്ഞതിനെ തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്ന് സ്റ്റാളിനുള്ളിൽ കയറി വിൽപനക്ക് വച്ചിരുന്ന കത്തികൊണ്ട് ഹരികുമാറിന്റെ വയറിൽ കുത്തുകയായിരുന്നു.
അക്രമം നടത്തിയ ശേഷം സ്ഥലത്ത് നിന്നും രക്ഷപ്പെട്ട പ്രതിയെ ആര്യനാട് ഇൻസ്പെക്ടർ വി.എസ്. അജീഷിന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ ഷിബു, ജോസ്, ആദിൽ അലി എന്നിവരടങ്ങിയ സംഘം അറസ്റ്റ് ചെയ്തു. പ്രതിയെ നെടുമങ്ങാട് കോടതി റിമാൻഡ് ചെയ്തു. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ച ഹരികുമാർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.