5000 റാപിഡ് ആൻറിജൻ ടെസ്​റ്റ്​ കിറ്റുകൾ ഉടൻ ലഭ്യമാക്കും ^ഡോ. ശശി തരൂർ എംപി

5000 റാപിഡ് ആൻറിജൻ ടെസ്​റ്റ്​ കിറ്റുകൾ ഉടൻ ലഭ്യമാക്കും -ഡോ. ശശി തരൂർ എംപി തിരുവനന്തപുരം: 5000 റാപിഡ് ആൻറിജൻ ടെസ്​റ്റ്​ കിറ്റുകൾ ഉടൻ ലഭ്യമാക്കുമെന്ന് ഡോ. ശശി തരൂർ എം.പി അറിയിച്ചു. കോവിഡ്‌ 19​ൻെറ സമൂഹവ്യാപനം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ ക്രിട്ടിക്കൽ കണ്ടെയ്​മൻെറ്​ സോണുകളായി പ്രഖ്യാപിച്ച ത​ൻെറ മണ്ഡലത്തിലെ പ്രദേശങ്ങളിൽ കോർപറേഷൻ, കോട്ടുകാൽ, കരിങ്കുളം, പൂവാർ, കുളത്തൂർ ഗ്രാമപഞ്ചായത്തുകളുടെ പരിധിയിൽ കൂടുതൽ ടെസ്​റ്റുകൾ നടത്തണം. ഇന്ത്യയിലെ സൗത്ത് കൊറിയൻ അംബാസഡറോട് സംസാരിച്ച് ഇവയുടെ അടിയന്തര ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.