457 പേര്‍ക്കുകൂടി കോവിഡ്, രോഗമുക്തി 488

തിരുവനന്തപുരം: ജില്ലയിൽ 457 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 488 പേര്‍ രോഗമുക്തരായി. നിലവില്‍ 4,496 പേരാണ്​ രോഗം സ്ഥിരീകരിച്ച്​ ചികിത്സയില്‍ കഴിയുന്നത്. ജില്ലയില്‍ രണ്ടുപേരുടെ മരണം കോവിഡ് മൂലമാണെന്ന്​ സ്ഥിരീകരിച്ചു. നെയ്യാറ്റിന്‍കര സ്വദേശി കൊച്ചുതോട് സ്വദേശിനി ലുലാബത്ത് (56), വട്ടിയൂർക്കാവ് സ്വദേശി സുകുമാരൻ നായർ (81) എന്നിവരുടെ മരണമാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. വ്യാഴാഴ്​ച കോവിഡ്​ സ്ഥിരീകരിച്ചവരില്‍ 310 പേര്‍ക്ക്​ സമ്പര്‍ക്കത്തിലൂടെയാണ്​ രോഗബാധയുണ്ടായത്. ഇതില്‍ ആറുപേർ ആരോഗ്യപ്രവര്‍ത്തകരാണ്. രോഗലക്ഷണങ്ങളെത്തുടര്‍ന്ന്​ ജില്ലയില്‍ 1635 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം ആകെ 26,867 പേര്‍ വീടുകളിലും 121 പേര്‍ സ്ഥാപനങ്ങളിലും ക്വാറൻറീനില്‍ കഴിയുന്നുണ്ട്. വ്യാഴാഴ്​ച വരെ നിരീക്ഷണത്തിലുണ്ടായിരുന്ന 1,759 പേര്‍ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.