380 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു; 248 പേര്‍ക്ക്​ രോഗമുക്തി

തിരുവനന്തപുരം: ജില്ലയിൽ തിങ്കളാഴ്​ച 380 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 248 പേര്‍ രോഗമുക്തരായി. 4,416 പേരാണ്​ ചികിത്സയില്‍ കഴിയുന്നത്. തിങ്കളാഴ്​ച രോഗം സ്ഥിരീകരിച്ചവരില്‍ 276 പേര്‍ക്ക്​ സമ്പര്‍ക്കത്തിലൂടെയാണ്​ രോഗബാധ. ഇതിലൊരാള്‍ ആരോഗ്യപ്രവര്‍ത്തകനാണ്. രോഗലക്ഷണങ്ങളെതുടര്‍ന്ന്​ ജില്ലയില്‍ 2,115 പേരെക്കൂടി നിരീക്ഷണത്തിലാക്കി. ഇവരടക്കം 25,414 പേര്‍ വീടുകളിലും 55 പേര്‍ സ്ഥാപനങ്ങളിലും ക്വാറൻറീനില്‍ കഴിയുന്നുണ്ട്. 2,090 പേര്‍ രോഗലക്ഷണങ്ങളില്ലാതെ നിരീക്ഷണകാലം പൂര്‍ത്തിയാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.