3698 കുടുംബങ്ങൾക്ക് സൗജന്യ റേഷൻ നൽകി

തിരുവനന്തപുരം: ജില്ലയിലെ ക്രിട്ടിക്കൽ കണ്ടെയ്​ൻമൻെറ്​ സോണുകളിലെ 3698 കുടുംബങ്ങൾക്ക് ഭക്ഷ്യവകുപ്പ് സൗജന്യ റേഷൻ വിതരണം ചെയ്തു. ചിറയിൻകീഴ് താലൂക്കിലെ 726 കുടുംബങ്ങൾക്കും നെയ്യാറ്റിൻകര താലൂക്കിലെ 1322 കുടുംബങ്ങൾക്കും വർക്കല താലൂക്കിലെ 80 കുടുംബങ്ങൾക്കും തിരുവനന്തപുരം താലൂക്കിലെ 1340 കുടുംബങ്ങൾക്കുമാണ് വിതരണം നടത്തിയത്. സൗത്ത് സിറ്റി റേഷൻ ഓഫീസിനു കീഴിലെ 230 കുടുംബങ്ങൾക്കും റേഷൻ നൽകി. ജൂലൈ ഒമ്പതു മുതൽ 18 വരെ ക്രിട്ടിക്കൽ കണ്ടെയ്​ൻമൻെറ്​ സോണുകളിലെ 5440 കുടുംബങ്ങൾക്ക് സൗജന്യ റേഷൻ വിതരണം നടത്തിയിരുന്നു. ജില്ലയിലെ മൂന്ന്​ തീരദേശ സോണുകളിലെയും സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി ഇൻസിഡൻറ്​ കമാൻഡർമാരുടെ സംയുക്ത യോഗം ചേർന്നു. പുതിയ സി.എഫ്.എൽ.ടി.സികൾ ഇടവ മുതൽ പെരുമാതുറ വരെയുള്ള സോൺ ഒന്നിലുൾപ്പെടുന്ന പ്രദേശങ്ങളിൽ പുതിയ നാല് കോവിഡ് ഫസ്​റ്റ്​ ലൈൻ ട്രീറ്റ്‌മൻെറ്​ സൻെററുകൾ ആരംഭിക്കാൻ തീരുമാനിച്ചു. അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ നെടുങ്കണ്ട എസ്.എൻ.വി ഹയർ സെക്കൻഡറി സ്‌കൂൾ, എം.എം.എം ഗേൾസ് എൽ.പി സ്‌കൂൾ, കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിലെ ചെക്കാലവിളാകം എസ്.എൻ.വി ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ, വക്കം ഗ്രാമപഞ്ചായത്തിലെ ഗവ. ഹൈസ്‌കൂൾ വക്കം എന്നിവയാണ് സി.എഫ്.എൽ.ടി.സികൾ സജ്ജീകരിക്കുന്നതിനായി തെരഞ്ഞെടുത്ത സ്‌കൂളുകൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.