10 മന്ത്രിമാർക്ക് പുതിയ ഇന്നോവ ക്രിസ്റ്റ; 3.22 കോടി അനുവദിച്ചു

തിരുവനന്തപുരം: 10 മന്ത്രിമാർക്ക് പുതിയ ആഡംബര ഇന്നോവ ക്രിസ്റ്റ വാങ്ങുന്നു. ഒരു ക്രിസ്റ്റയുടെ വില 32.22 ലക്ഷം. വാഹനങ്ങൾ വാങ്ങാൻ 3,22,20,000 രൂപ അനുവദിച്ചു. വെള്ളിയാഴ്ചയാണ് തുക അനുവദിച്ച് ടൂറിസം വകുപ്പ് ഉത്തരവിറക്കിയത്. മന്ത്രിമാർ ഉപയോഗിച്ചുവരുന്ന പഴയ വാഹനം ടൂറിസം വകുപ്പിന് തിരികെ നൽകണം. സാമ്പത്തിക പ്രതിസന്ധി മൂലം 10 വാഹനങ്ങൾ വാങ്ങുന്നതിനെ ധനകാര്യ വകുപ്പ് എതിർത്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.