നെടുമങ്ങാട് താലൂക്കിലെ 90 ശതമാനം പഞ്ചായത്തുകളിലും ഇനി പെൺഭരണം

നെടുമങ്ങാട്: ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷപദവിക്ക്​ വേണ്ടിയുള്ള സര്‍ക്കാര്‍ വിജ്ഞാപനം പുറത്തുവന്നപ്പോള്‍ നെടുമങ്ങാട് താലൂക്കിലെ 90 ശതമാനം പഞ്ചായത്തുകളിലും സ്ത്രീ സംവരണമായി. നെടുമങ്ങാട് നഗരസഭ അധ്യക്ഷസ്ഥാനം പട്ടിക ജാതി വനിത സംവരണമായി. നെടുമങ്ങാട്, വാമനപുരം, വെള്ളനാട് ബ്ലോക്ക്​ പഞ്ചായത്തുകളും സംവരണ ബ്ലോക്കുകളായി. വാമനപുരം ബ്ലോക്ക് പട്ടികജാതി സ്ത്രീയും വെള്ളനാട്, നെടുമങ്ങാട് ബ്ലോക്കുകള്‍ സ്ത്രീ സംവരണവുമാണ്. പഞ്ചായത്തുകളിലാണ് ഏറ്റവുമധികം സ്ത്രീസംവരണം വന്നത്. പെരിങ്ങമ്മല പട്ടികജാതി ജനറലിനാണ് അധ്യക്ഷസ്ഥാനം. കൂടാതെ നെടുമങ്ങാട് താലൂക്കില്‍ തന്നെയുള്ള വെള്ളനാട്, ഉഴമലയ്ക്കല്‍, കരകുളം, വെമ്പായം, ആനാട്, പനവൂര്‍, വാമനപുരം, നെല്ലനാട്, നന്ദിയോട്, കല്ലറ എന്നീ ഗ്രാമപഞ്ചായത്തുകളുടെ അധ്യക്ഷസ്ഥാനവും വനിത സംവരണമാണ്. ആര്യനാട്, പുല്ലമ്പാറ, മാണിക്കല്‍, വിതുര, തൊളിക്കോട്, അരുവിക്കര പഞ്ചായത്തുകളിലെ അധ്യക്ഷസ്ഥാനം മാത്രമാണ് ജനറല്‍ വിഭാഗത്തിനുള്ളത്. കഴിഞ്ഞ തവണ പ്രസിഡൻറ്​ സ്ഥാനം പട്ടികജാതി വനിതക്കായിരുന്ന കരകുളം പഞ്ചായത്തിൽ ഇക്കുറി പ്രസിഡൻറ്​ സ്ഥാനം വനിത സംവരണമായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.