വൈദ്യുതി: 77.2 മെഗാവാട്ടിന്‍റെ പദ്ധതികൾ പൂർത്തിയാക്കിയെന്ന്​ മന്ത്രി

തിരുവനന്തപുരം: ഈ സർക്കാർ അധികാരത്തിൽ വന്നശേഷം 77.2 മെഗാവാട്ട് ശേഷിവരുന്ന പദ്ധതികള്‍ പൂര്‍ത്തിയാക്കിയതായി മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. എട്ട്​ മെഗാവാട്ടിന്‍റെ ആനക്കാം​െപായില്‍, 4.5 മെഗാവാട്ടിന്‍റെ അരിപ്പാറ, രണ്ട്​ മെഗാവാട്ടിന്‍റെ അപ്പര്‍ കല്ലാര്‍ എന്നിവ ഉദ്​ഘാടനം ചെയ്തു. ചാത്തന്‍കോട്ടുനട രണ്ട്​ വാണിജ്യാടിസ്ഥാനത്തിൽ പ്രവർത്തനം തുടങ്ങി. പള്ളിവാസലിൽനിന്ന്​ ഉൽപാദനം കഴിഞ്ഞെത്തുന്ന ജലം പമ്പ് ചെയ്ത്​ വീണ്ടും വൈദ്യുതി ഉൽപാദിപ്പിക്കാൻ ഉപകരിക്കുന്ന 27.93 കോടി മുതല്‍മുടക്കുള്ള ചെങ്കുളം പമ്പ് ഹൗസ് പ്രവര്‍ത്തനം ആരംഭിച്ചു. 800 മെഗാവാട്ട് സ്ഥാപിത ശേഷിയുള്ള ഇടുക്കി രണ്ടാംഘട്ട പദ്ധതിയുടെ പദ്ധതി രൂപരേഖ തയാറാക്കിവരുകയാണ്​. സൗരപദ്ധതിയില്‍ 19.298 മെഗാവാട്ടിന്‍റെ 2819 പുരപ്പുറ സൗരോജ പ്ലാന്‍റുകൾ സ്ഥാപിച്ചതായും മന്ത്രി വാർത്തക്കുറിപ്പിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.