വിലക്കുലംഘനം: 67 പേര്‍ക്കെതിരെ നിയമനടപടി

തിരുവനന്തപുരം: നഗരത്തിൽ പൊലീസ് ഞായറാഴ്ച നടത്തിയ പരിശോധനയിൽ കോവിഡ് സുരക്ഷാ വിലക്കുലംഘനം നടത്തിയ 67പേർക്കെതിരെ നിയമനടപടി സ്വീകരിച്ചു. രോഗവ്യാപനമുണ്ടാക്കുന്ന തരത്തിൽ വിലക്കുലംഘനം നടത്തിയ 12 പേർക്കെതിരെ എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ്- പ്രകാരമാണ് കേസെടുത്തത്. മാസ്ക് ധരിക്കാത്തതിന് 49 പേരിൽ നിന്നും സാമൂഹികഅകലം പാലിക്കാത്ത രണ്ടുപേരിൽ നിന്നുമായി 25,500- രൂപ പിഴ ഈടാക്കി. കോവിഡ് സുരക്ഷാ മാർഗ നിര്‍ദേശങ്ങൾ പാലിക്കാതെ സർവിസ് നടത്തിയ രണ്ടു വാഹനങ്ങള്‍ക്കെതിരെയും മാർഗനിർദേശങ്ങൾ പാലിക്കാതെ തുറന്ന് പ്രവർത്തിച്ച രണ്ടു കടകൾക്കെതിരെയും നിയമനടപടി സ്വീകരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.